സഖാവ് സി അച്യുത മേനോന് എതിരെ ഉണ്ടായ ആരോപണത്തിന്റെ മറുപടി
സഖാവ് സി അച്യുത മേനോന് എതിരെ ഉണ്ടായ ആരോപണത്തിന്റെ മറുപടി കടപ്പാട് : സ : ടി കെ വി സാഹിത്യ-സംഗീത നാടക അക്കാഡമികൾ തൃശൂരേക്ക് കൊണ്ടുപോയത് അച്ചുതമേനോന്റെ കലത്താണെന്നും കന്യാകുമാരി വിട്ടുകൊടുത്ത് അട്ടപ്പാടിയും അഗളിയും കേരളത്തോട് ചേർത്തത് അച്ചുതമേനോനാണെന്നും എഴുതണമെങ്കിൽ ചെറിയ അറിവില്ലായ്മ പോര. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയും കാർഷിക സർവ്വകലാശാലയും തുടങ്ങിയത് അച്ചുതമേനോന്റെ കാലത്താണ്. അച്ചുതമേനോന്റെ കാലത്ത് ഈ രണ്ടു സർവ്വകലാശാലകളും രാജ ്യത്തിനാകെ മാതൃകയായിരുന്നു. സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ്, സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡവലപ്മെന്റ്, ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, റീജണൽ റിസർച്ച് ലബോറട്ടറി, ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാഡൻസ് തുടങ്ങി അച്ചുതമേനോൻ തുടങ്ങിയ സ്ഥാപനങ്ങെൾ എണ്ണിപ്പറയാൻ തുടങ്ങിയാൽ തീരില്ല. കേരളത്തിന്റെ പ്രത്യേക ഭൂഘടനയും പാരിസ്ഥിതിക പ്രശ്നങ്ങളും വച്ച് അന്നത്തെ അവസ്ഥയിൽ സാധ്യമായ ഏറ്റവും മികച്ച വ്യവസായമായിരുന്നു ഇലക്ട്രോണിക്സ് വ്യവസായം. കെൽട്രോണിന്റെ മേധാവിയായി കെ.പി.പി നമ്പ്യാരും ശ്രീ ചിത്ര മെഡിക്കൽ സെന്ററിന്റെ ഡയറക്ടറായി ഡോ.എം....