മൂന്നാര്‍ സി പി ഓഫീസ്

മൂന്നാറിൽ ഇപ്പോള്‍ റവന്യൂ മന്ത്രി സ്വീകരിക്കുന്ന ഈ ഉറച്ച നിലപാട് സിപിഐയുടെ സ്വത്ത് വകകളില്‍ എത്തുന്നത് വരെയല്ലേ ഉണ്ടാകൂ എന്നു ചിലര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്?

കാനം: അവിടെ മഷിയിട്ട് നോക്കിയാലും ഒരു സിപിഐ നേതാവിന്റെയോ ഒരു എഐടിയുസികാരന്റെയോ കയ്യില്‍ കൈയേറിയ ഭുമിയുണ്ട് എന്നു നിങ്ങള്‍ക്കു തെളിയിക്കാനാവില്ല. കഴിഞ്ഞതവണ അവിടെ ആവര്‍ത്തിച്ചു ശ്രമം നടത്തിയത് അതാണല്ലോ. അവിടെ സിപിഐയുടെ കയ്യിലുള്ള സ്ഥലം അതു തീറാധാരം വാങ്ങിച്ച സ്ഥലമാണ്. അവിടെ ഞങ്ങള്‍ ചെയ്തു എന്നു പറയുന്ന തെറ്റ് നാഷണല്‍ ഹൈവേയിലേക്ക് ഒരു സ്ലാബ് ഉണ്ടാക്കി എന്നാണ്. സുരേഷ് കുമാര്‍ എന്ന ധീരനായ പടയാളി അവിടെ പോയിട്ട് ആ കെട്ടിടം പൊളിച്ചില്ലല്ലോ. അത് പ്രയര്‍ പെര്‍മിഷന്‍ വാങ്ങാതെ ചെയ്തതാണ് എന്നുള്ളത് കൊണ്ട് ആ സ്ലാബ് മാത്രമേ പൊളിച്ച് കളഞ്ഞുള്ളു. കെട്ടിടം പൊളിച്ചില്ല. ഉടമസ്ഥാവകാശം സംബന്ധിച്ച് ഹൈക്കോടതിയുടെയും നിരവധി കോടതികളുടെയും ഉത്തരവുകള്‍ ഉള്ളതാണ്. ആ ഉത്തരവുകളുടെ പ്രൊട്ടക്ഷനിലാണ് ഞങ്ങള്‍ നില്‍ക്കുന്നത്. ഇന്നും ഇന്നലെയും ഒന്നും വാങ്ങിച്ചതല്ല. 57ല്‍ വാങ്ങിച്ചതാണ്. 60 വര്‍ഷമായി.

Comments

Popular posts from this blog

എന്തിനാണ് സി.പി.ഐയെ പിളര്‍ത്തിയത്? - ദിഗംബരന്‍

ക­മ്മ്യൂ­ണി­സ്റ്റ്‌ പാർ­ട്ടി­യു­ടെ ച­രി­ത്രം വ­ള­ച്ചൊ­ടി­ക്ക­രു­ത്‌...

CPI strength in kerala